വരുന്നു ഫോണ്‍ വിപ്ലവം
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 27 ഫെബ്രുവരി 2007
ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടോടെ 65 കോടി ഫോണ്‍ ഉപയൊക്താക്കളുണ്ടായിരിക്കുമെന്ന് ബജറ്റിനുള്ള മുമ്പുള്ള സാമ്പത്തിക സര്‍വെ. വരുന്ന ദശകത്തിലെ ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത് സേവന മേഖലയായിരിക്കുമെന്നും സര്‍വെ പറയുന്നു. ടെലിഫോണ്‍ ഉപയോക്താക്കളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്‍റെ മൂന്നിരിട്ടി വര്‍ധിക്കും. ഇതില്‍ കൂടുതലും മൊബൈല്‍ ഫോണുകളായിരിക്കും.നിലവില്‍ ഇന്ത്യയില്‍ 19 കോടി അറുപതു ലക്ഷം ടെലിഫോണ്‍ ഉപയോക്തക്കളാണുള്ളത്. ഈ മാസം അവസാനത്തോടെ ഇത് ഇരുപത് കോടിയകും.ഗ്രാമ പ്രദേശങ്ങളില്‍ പുതിയതായി ഇരുപത് കോടി കണക്ഷനുകള്‍ കൂടി നല്‍കുന്നതോടെ ടെലിഫോണ്‍ സാന്ദ്രത 1.76 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയരും. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2010 ല്‍ 40 കോടിയായി വര്‍ധിക്കുമെന്നും സര്‍വെ പറയുന്നു.എന്നാല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരോ വര്‍ഷവും 25 ശതമാനം കണ്ട് വര്‍ധിക്കുമ്പോള്‍ ബ്രോഡ് ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.32 ശതമാനം വര്‍ധന മാത്രമാണുള്ളത്. ലോകത്തിലെ അതിവേഗം വളരുന്ന ടെലിഫോണ്‍ വിപണിയും ഏറ്റവും കുറഞ്ഞ താരിഫുമുള്ള രാജ്യമാണ് ഇന്ത്യ.ഭാവിയില്‍ ആഗോള ടെലിഫോണ്‍ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് സര്‍വെ ഫലങ്ങള്‍ നല്‍കുന്ന സൂചന.
(ഉറവിടം - വെബ്‌ദുനിയ)