Wednesday, March 7, 2007

ഐ ഫോണ്‍ തര്‍ക്കത്തിന് പരിഹാരം



ഐ ഫോണ്‍ തര്‍ക്കത്തിന് പരിഹാരം
ന്യൂയോര്‍ക്ക് (ഏജന്‍സി):, ശനി, 24 ഫെബ്രുവരി 2007
ഐ ഫോണ്‍ എന്ന പേരിനെച്ചൊല്ലി ആപ്പിളും സിസ്കോയും തമ്മിലുള്ള തര്‍ക്കത്തിന് ഒടുവില്‍ കോടതിക്ക് പുറത്ത് പരിഹാരം. ഐ ഫോണ്‍ എന്ന പേര് ഒരു പോലെ ഉപയോഗിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ തത്വത്തില്‍ ധാരണയായതോടെയാണ് ലോകം ആകാംഷയോടെ കാത്തിരുന്ന തര്‍ക്കത്തിന് പരിഹാരമായത്. ഐ ഫോണ്‍ എന്ന തങ്ങളുടെ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കുന്നതിന് സിസ്കോ നേരത്തെ ആപ്പിളിനെതിരെ കോടതിയെ സമീപിച്ചിരുന്നു.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസം ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയതോടെയാണ് പേരിനായുള്ള അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തത്. 2000 മുതല്‍ തങ്ങള്‍ ഉപയോഗിച്ച് വരുന്ന പേരാണിതെന്നും കഴിഞ്ഞ വര്‍ഷം ഈ പേരിലുള്ള ഒരു ഫോണ്‍ തങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കാണിച്ചാണ് സിസ്കോ നിയമ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടത്.ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രശനം ഒത്തുതീര്‍പ്പായ വിവരം പുറത്തുവിട്ടിട്ടുള്ളത്. ഐ ഫോണ്‍ എന്ന പേര് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ലോകം മുഴുവന്‍ ഉപയോഗിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ ധാരണയായതായി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതു സംബന്ധിച്ച് നിലവിലുള്ള കേസുകള്‍ പിന്‍‌വലിക്കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ ധാരണയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇരു കമ്പനികളും തയാറായിട്ടില്ല. ഈ വരുന്ന ജൂണിലാണ് ആപ്പിളിന്‍റെ ഐഫോണ്‍ വിപണിയില്‍ സ്ഥാനം പിടിക്കുക.
(ഉറവിടം - വെബ്‌ദുനിയ)

No comments: