നാനോ കമ്പ്യൂട്ടര്‍ ചിപ്പുമായി എച്ച്‌പി
സാന്‍ഫ്രാന്‍സിസ്കോ (ഏജന്‍സി):, വ്യാഴം, 18 ജനുവരി 2007
പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ നാനോ ടെക്നോളജി ഉപയോഗിക്കുന്ന പുതിയ കമ്പ്യൂട്ടര്‍ ചിപ്പിന് രൂപം നല്‍കിയതായി ഹെവ്‌ലെറ്റ് പക്കാര്‍ഡ് (എച്ച്‌പി) അവകാശപ്പെട്ടു. പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന ചിപ്പുകളാക്കി ഞെരുക്കാന്‍ കഴിയുന്ന ട്രാന്‍സിസ്‌റ്ററുകളുടെ സംഖ്യ എട്ടുമടങ്ങായി വര്‍ധിപ്പിക്കുക വഴി ഊര്‍ജ ഉപയോഗം കുറയ്ക്കാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെട്ടു.ഫീല്‍ഡ് പ്രോഗ്രാമബിള്‍ ഗേറ്റ് അരെയ്സ് എന്നറിയപ്പെടുന്ന ഇന്‍ഡഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പുകളുമായി ബന്ധിപ്പിക്കാന്‍ നാനോ വയറുകളുടെ ഒരു ശൃംഖലയാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നതെന്ന് സിലിക്കണ്‍ വാലി കമ്പനി ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.കമ്പ്യൂട്ടറുടെ വേഗത വര്‍ധിപ്പിക്കുന്നതു കൂടാതെ പുതിയ ചിപ്പുകള്‍ക്കുള്ള സവിശേഷത നിലവിലുള്ള ഫാക്‌ടറികളിലും ഇവ നിര്‍മിക്കാനാകുമെന്നാണ്. വിപ്ലവകരം എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
No comments:
Post a Comment